Skip to main content

2017 - A post from my brother!

A great read! This was posted by my brother, that too in the first day of the year in remembrance of our grandmother.

ഓർമ്മയിലെ എന്റെ വെല്ലുമ്മാ ... എന്നെ നാരങ്ങ മുട്ടായി തിന്നാൻ ശീലിപ്പിച്ച എന്റെ ഉമ്മ.എന്നെ പുട്ടും ചായയും പഞ്ചസാരയും ചേർത്ത് തിന്നാൻ ശീലിപ്പിച്ച എന്റെ ഉമ്മ.എന്റെ കാശികുടുക്കയിൽ ആദ്യത്തെ 1 രൂപ തുട്ട് ഇട്ടുതന്ന എന്റെ ഉമ്മ.അങനെ എന്റെ ജീവിതത്തിൽ ചെറുതും വലുതും ആയി കുറെ ഓർമ്മകൾ തന്ന എന്റെ ഉമ്മ.ഇപ്പോളും മിനി ഹോമിന്റെ മുന്നിൽ കൂടെ പോകുമ്പോൾ എന്നെ നോക്കി നിൽക്കുന്നതായി എന്നിക്കു തോന്നും.എടാ ...പോയി കൊടുകാരന്റെ കടയിൽ നിന്ന് അടക്ക മേടിക്കടാ...നാരങ്ങ മുട്ടായിയും മേടിച്ചോ ...ചെറുപ്പത്തിൽ ഈ വാക്കുകൾ കേൾക്കുമ്പോൾ എന്തോരു സന്തോഷം ആണെന്നോ... കൊച്ചുമകളിൽ പലപ്പോഴും എന്നിക്കു തോന്നും ഉമ്മാക് എന്നോട് എന്തോ ഒരു ഇഷ്ട്ടം കൂടുതൽ ഉണ്ടെന്നു.ചിലപ്പോൾ കൊച്ചുമകളിൽ ചെറുത് ഞാൻ ആയതു കൊണ്ടാകും .ഉമ്മ മരിച്ചിട്ടു കുറെ വർഷങ്ങൾ ആയി.ഇപ്പോളും ഉമ്മാനെ അനേഷിച്ചു പലരും എന്നോടു വന്നു ചോദിക്കാറുണ്ട് . എന്റെ ജീവിതത്തിൽ ഉമ്മ പറഞ്ഞു തന്ന ചില വാക്കുകൾ ഉണ്ട് . കുറെ വർഷം കഴിഞ്ഞാണ് എന്നിക്കു അത് മനസിലായത്.എടാ ...നീ ജീവിതത്തിൽ നിനക്ക് മനസിന് ഇഷ്ട്ടം ഉള്ള ജോലി ചെയ്താൽ മതി.എന്നാലേ ജീവിതത്തിനു ഒരു രസം ഒള്ളു. എന്നിക്കു ഉറപ്പാണ് ഉമ്മാനെ അറിയുന്നവർ വീടിനു മുന്നിൽ കൂടെ പോയാൽ അങ്ങോട്ടു ഒന്ന് നോക്കി പോകും .ഉമ്മ വീടിന്റെ മുന്നിൽ ഇല്ലാതെ ആ വീട് എന്റെ ഓർമയിൽ ഇല്ല.അന്നും,ഇന്നും ,എന്നും .... ഉമ്മ എല്ലാവരെയും നോക്കും എല്ലാവരോടും വിശേഷങ്ങൾ ചോദിക്കും എല്ലാവര്ക്കും ഉമ്മാനെ അറിയാം... ഉമ്മ എന്റെ പൊന്നുമ്മ ...എല്ലാവരുടെയും ചിത്താമ മരക്കാർ.

We love you vellumma!